ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശീ​ല​നം 24 ന് ​ബ​ത്തേ​രി​യി​ല്‍
Sunday, September 22, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെയും കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്ററ​ന്‍റ്് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 24 ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ബ​ത്തേ​രി ഷീ​ലി​സ​ച്ച് ഇ​ന്‍ റി​സോ​ര്‍​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹോ​ട്ട​ല്‍, റ​സ്‌​റ്ററ​ന്‍റ്്, ബേ​ക്ക​റി, കൂ​ള്‍​ബാ​ര്‍, കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ഫു​ഡ് സേ​ഫ്റ്റി ട്ര​യി​നിം​ഗ് ആ​ന്‍​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നോ​ടു​കൂ​ടി​യ പ​രി​ശീ​ല​ന​ം നല്‌കുന്നതെന്ന് ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷണ​ര്‍ പി.​ജെ. വ​ര്‍​ഗീ​സ്, കെ​എ​ച്ച്ആ​ര്‍​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ പൊ​രു​ന്നി​ക്ക​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട വൃ​ത്തി, ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം 2006 ലെ ​വ്യ​വ​സ്ഥ​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‌ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സൂ​പ്പ​ര്‍​വൈ​സ​റി പ​രി​ശീ​ല​ന​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​നാ​സ​മ​യ​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.