ചീ​ങ്ങേ​രി പ​ള്ളി തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും
Saturday, September 21, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചീ​ങ്ങേ​രി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി​പ​ള്ളി​യി​ലെ യെ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ പെ​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കു​ം.
പ​ത്ത് ദി​വ​സത്തെ തി​രു​നാ​ളി​ന് മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് നേ​തൃ​ത്വം ന​ൽ​കും.
പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കുന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. ദേ​ശ​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​കും. 23 ന് ​ആ​രം​ഭി​ക്കു​ന്ന സു​വി​ശേ​ഷ​മ​ഹാ​യോ​ഗ​ത്തി​ന് കോ​ഴി​ക്കോ​ട് കു​ള​ത്തു​വ​യ​ൽ നി​ർ​മ​ല റി​ട്രീ​റ്റ് സെ​ന്‍റ​റി​ലെ സി​സ്റ്റ​ർ ജെ​സ്‌ലിൻ റോ​സും സംഘവും ​നേ​തൃ​ത്വം ന​ൽ​കും.
26 ന് ​ന​ട​ക്കു​ന്ന ദ​ന്പ​തി സം​ഗ​മ​ത്തി​നും 27 ന് ​ന​ട​ക്കു​ന്ന യു​വ​ജ​ന സം​ഗ​മ​ത്തി​നും ഫാ. ​കു​ര്യ​ൻ പു​തി​യ​പു​ര​യി​ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും.
അ​ഖി​ല​വ​യ​നാ​ട് ചി​ത്ര​ര​ച​നാ മ​ത്സ​രം, മെ​ഡി​ക്ക​ൽ ക്ലാ​സ്, കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ, മു​ൻ​കാ​ല​ വി​കാ​രി​മാ​രെ ആ​ദ​രി​ക്ക​ൽ, കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത് തു​ട​ങ്ങി​യ​വ​യും ന​ട​ത്തും. വി​കാ​രി ഫാ. ​അ​തു​ൽ കു​ന്പ​ളം​പു​ഴ​യി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ് പെ​രു​ന്പി​ള്ളി​ൽ, ബേ​ബി വ​ർ​ഗീ​സ്, എ.​വി. പൗ​ലോ​സ് എ​ന്നി​വ​ർ വാർത്താ സമ്മേളനത്തിൽ സം​ബ​ന്ധി​ച്ചു.