ത​ത്ത​ക​ളു​മാ​യി നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ
Tuesday, September 17, 2019 12:31 AM IST
പേ​രാ​മ്പ്ര: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് നാ​ടോ​ടി സ്ത്രീ​ക​ളെ ത​ത്ത​ക​ളെ കൈ​വ​ശം വെ​ച്ച​തി​ന് പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തു. പ​യ്യോ​ളി പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ വ​നം​വ​കു​പ്പി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.
തി​രൂ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി, ഭാ​ഗ്യം എ​ന്നി​വ​രാ​ണു അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​വ​ശം ര​ണ്ട് കൂ​ടു​ക​ളി​ലാ​യി 60 ത​ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ത​ത്ത വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​ച്ച​ത്.
വ​ന്യ ജീ​വി നി​യ​മ പ്ര​കാ​രം സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​ണു ത​ത്ത​ക​ൾ. ഇ​തി​നെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണു കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റെ​യി​ഞ്ച​ർ അ​ഖി​ൽ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെക്‌ഷന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​ബാ​ബു, വി. ​സു​രേ​ഷ്, ശ്രീ​ലേ​ഷ് കു​മാ​ര്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ജി​ല, ശോ​ഭ​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.