പാ​ത​യോ​ര​ത്തെ മ​ണ്ണ് വാഹനങ്ങള്‌ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Tuesday, September 17, 2019 12:31 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ പ്ര​ധാ​ന പാ​ത​ക​ളി​ല്‍ വീ​ണ് കി​ട​ക്കു​ന്ന മ​ണ്‍ കൂ​ന​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന പാ​ത​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്.
ഗൂ​ഡ​ല്ലൂ​ര്‍-​നാ​ടു​കാ​ണി പാ​ത​യി​ല്‍ ഇ​രു​മ്പ് പാ​ല​ത്ത് റോ​ഡി​ലേ​ക്ക് വീ​ണ മ​ണ്ണ് ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. ഗൂ​ഡ​ല്ലൂ​ര്‍-​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലും നാ​ടു​കാ​ണി-​പ​ന്ത​ല്ലൂ​ര്‍-​ചേ​ര​മ്പാ​ടി പാ​ത​യി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ​ത് ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ട്ടി​ല്ല.