പു​ല്‍​പ്പ​ള്ളി​യി​ലെ ത​പാ​ല്‍ എ​ടി​എം ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല
Tuesday, September 17, 2019 12:30 AM IST
പു​ല്‍​പ്പ​ള്ളി: പോ​സ്റ്റ് ഓ​ഫീ​സി​നോട് ചേ​ര്‍​ന്ന് ആ​രം​ഭി​ച്ച എ​ടി​എം കൗ​ണ്ട​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ത​പാ​ല്‍ വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ടി​എം കൗ​ണ്ട​റാ​ണ് മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​ക്കി​ട​ക്കു​ന്ന​ത്. ആ​രം​ഭ​ത്തി​ല്‍ ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന എ​ടി​എം കൗ​ണ്ട​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ മൂ​ലം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ത​ക​രാ​ര്‌ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ല്‍ വ​കു​പ്പി​ന് നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ളും ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.