മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​റ​വ് സ​ന്ദ​ര്‍​ശ​ിച്ചു
Tuesday, September 17, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ നാ​ട​ന്‍ ശാ​സ്ത്ര സാ​ങ്കേ​തി​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍(​ഉ​റ​വ്) ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ്ഥി​തി സൗ​ഹൃ​ദ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ലും മു​ള​യു​ടെ സാ​ധ്യ​ത മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം എ​ത്തി​യ മ​ന്ത്രി ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഉ​റ​വി​ല്‍ ചെ​ല​വ​ഴി​ച്ചു.
പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ മു​ള​യ്ക്കു വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.