ശ്മ​ശാ​ന നി​ര്‍​മാ​ണം: ആ​ക്ഷേ​പം അ​റി​യി​ക്കാം
Tuesday, September 17, 2019 12:30 AM IST
പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്ചി​പ്പ​റ്റ​യി​ല്‍ സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ല്‍ 30 ദി​വ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്മ​ശാ​ന​നി​ര്‍​മാ​ണ​ത്തി​നു ല​ഭി​ച്ച 23 അ​പേ​ക്ഷ​ക​ളി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​രാ​ക്ഷേ​പ പ​ത്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

ക​ല്‍​പ്പ​റ്റ: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് ബൊ​ലേ​റോ വാ​ഹ​നം വാ​ട​ക വ്യ​വ​സ്ഥ​യി​ല്‍ ന​ല്‍​കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 30നു ​വൈ​കു​ന്നേ​രം നാ​ലു വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04936 207800.