വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ചു
Tuesday, September 17, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്കി​ലെ പു​ളി​യം​പാ​റ ഗ​വ. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ സ്ഥി​തി ചെ​യ്തി​രു​ന്ന വൈ​ദ്യു​തി ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ച്ചു. പു​തി​യ വൈ​ദ്യു​തി തൂ​ണ്‍ സ്ഥാ​പി​ച്ചാ​ണ് ലൈ​ന്‍ മാ​റ്റി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് വ​ടി​വേ​ലു​വി​ന്‍റെ മ​ക​ന്‍ ഹ​രി​ഹ​ര​ന്‍ (ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ട​പെ​ട​ല്‍.

പൊ​തു​യോ​ഗം
ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: എ​ഐ​എ​ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗൂ​ഡ​ല്ലൂ​ര്‍ ഗാ​ന്ധി മൈ​താ​നി​യി​ല്‍ പൊ​തു​യോ​ഗം ന​ട​ത്തി. മു​ന്‍ മ​ന്ത്രി എ. ​മി​ല്ല​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​എ​ഡി​എം​കെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ടി.​സി. ജ​ബ്ബാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ല്‍. പ​ത്മ​നാ​ഭ​ന്‍, പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി. ​അ​ബു, രാ​മ​മൂ​ര്‍​ത്തി, ശ​ക്തി​വേ​ലു, സി. ​ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.