ക​രു​വാ​ര​ക്കു​ണ്ടി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഒ​രു കോ​ടി
Monday, September 16, 2019 12:00 AM IST
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ വീ​ണ്ടും ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു.
വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യ 87 ല​ക്ഷം രൂ​പ​യു​ടെ തെ​രു​വു​വി​ള​ക്ക്, മി​നി മാ​സ്റ്റ് പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ധൂ​ർ​ത്ത് ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.
ര​ണ്ടു വ​ർ​ഷം മു​ന്പ് സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കു​ക​ൾ പു​തു​മ മാ​റും​മു​ന്പേ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു. ചി​ല സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ​യാ​ണ് ഇ​വി​ടെ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ മ​റ​വി​ൽ വ​ൻ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇ​പ്പോ​ൾ സ്ഥാ​പി​ക്കു​ന്ന വി​ള​ക്കു​ക​ൾ​ക്കു ര​ണ്ടു വ​ർ​ഷം ഗ്യാ​ര​ണ്ടി വ്യ​വ​സ്ഥ വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 14 പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ൽ മി​നി മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​യും തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഒ​രു മി​നി മാ​സ്റ്റി​ന് 1,65,000 രൂ​പ​യാ​ണ് വ​രി​ക. 23 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.