ദു​ര​ന്ത​ല​ഘൂ​ക​ര​ണ നി​ധി​യി​ല്‍​ നി​ന്നു തുക അ​നു​വ​ദി​ച്ചു
Monday, September 16, 2019 12:00 AM IST
ക​ല്‍​പ്പ​റ്റ: പു​തു​പ്പാ​ടി വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ താ​മ​ര​ശേ​രി ചു​രം റോ​ഡി​ലെ ര​ണ്ടാം വ​ള​വി​നു സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന നാ​ലു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​തി​നു ചെ​ല​വാ​യ 22.85 ല​ക്ഷം രൂ​പ സം​സ്ഥാ​ന ദു​ര​ന്ത​ല​ഘൂ​ക​ര​ണ നി​ധി​യി​ല്‍​ നി​ന്നു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.
മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ല്‍ കേ​ള​ന്‍​പ​ടി​ക്ക​ല്‍ ഇ​ബ്രാ​ഹിം, ബീ​നു ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം മാ​സ​ങ്ങ​ള്‍ മു​മ്പ് ഊ​രാ​ളു​ങ്ങ​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി മു​ഖേ​ന പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന്‍റെ ചെ​ല​വാ​ണ് അ​നു​വ​ദി​ച്ച​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ഉ​ട​മ​ക​ള്‍ വി​മു​ഖ​ത കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ ഊ​രാ​ളു​ങ്ങ​ല്‍ സൊ​സൈ​റ്റി​യെ നി​യോ​ഗി​ച്ച​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം സ​മീ​പ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ചു​രം റോ​ഡി​നും ഭീ​ഷ​ണി​യാ​ണെ​ന്നു കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.
ഇ​തി​നന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2018 ഓ​ഗ​സ്റ്റ് 11നു ​ചേ​ര്‍​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ ദു​ന്ത​ര​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ടി​യ​ന്ത​ര​യോ​ഗം വി​ദ​ഗ്ധ സം​ഘ​ത്തെ പ​രി​ശോ​ധ​ന​യ്ക്കു നി​യോ​ഗി​ച്ചു.
കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി സി​വി​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യും എ​ല്‍​എ​സ്ജി​ഡി ആ​ന്‍​ഡ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു വി​ദ​ഗ്ധ സം​ഘം.
പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം പ​രി​സ​ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യും ചു​രം റോ​ഡി​ന്റെ അ​പ​ക​ടാ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് ശി​പാ​ര്‍​ശ ചെ​യ്ത​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​പ്പോ​ഴാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു ഉ​ട​മ​ക​ള്‍ അ​റി​യി​ച്ച​ത്.