സ്‌​കൂ​ള്‍​ത​ല കാ​യി​ക​മേ​ള 18നു ​മു​മ്പ് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം
Sunday, September 15, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: സ്‌​കൂ​ള്‍​ത​ല കാ​യി​ക​മേ​ള 18നു ​മു​മ്പ് ന​ട​ത്താ​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്കു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശം. കാ​യി​ക​മേ​ള​യി​ല്‍ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളു​ടെ വി​വ​രം 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പ് ഓ​ണ്‍​ലൈ​നി​ല്‍ എ​ന്‍​ര്‍ ചെ​യ്യ​ണ​മെ​ന്നും പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ക​ത്തി​ല്‍ പ​റ​യു​ന്നു.
ഓ​ണ്‍​ലൈ​ന്‍ എ​ന്‍​ട്രി ന​ട​ത്താ​ത്ത കു​ട്ടി​ക​ളെ ഉ​പ​ജി​ല്ലാ, ജി​ല്ലാ കാ​യി​ക​മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. ഓ​ണ്‍​ലൈ​നി​ല്‍ കു​ട്ടി​ക​ളു​ടെ വി​വ​രം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​മൂ​ലം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തേ​ണ്ടി​വ​ന്നാ​ല്‍ ചെ​ല​വ് പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്‍​നി​ന്നു ഈ​ടാ​ക്കു​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശം ഓ​ണാ​വ​ധി ക​ഴി​ഞ്ഞു വി​ദ്യാ​ല​യം തു​റ​ക്കു​മ്പോ​ള്‍​ത്ത​ന്നെ കാ​യി​ക​മേ​ള ന​ട​ത്താ​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രെ നി​ര്‍​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്ക​യാ​ണ്. ഓ​ണാ​വ​ധി​ക്കു​ശേ​ഷ​മു​ള്ള പ്ര​വര്‌ത്തി​ദി​ന​ങ്ങ​ളി​ല്‍ കാ​യി​ക​മേ​ള ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്കം വി​ദ്യാ​ല​യ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യി​ട്ടി​ല്ല. മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ള്‍ കാ​യി​ക​മേ​ള ന​ട​ത്താ​നു​ള്ള പ​രു​വ​ത്തി​ലു​മ​ല്ല.
അതുകൊണ്ട് കാ​യി​ക മേ​ള 18നു ​മു​മ്പ് ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അ​നു​ചി​ത​മാ​യെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്‍ പ​ല​രും.