ബാ​ണാ​സു​ര അ​ണ​യുടെ ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി തേ​ടി
Sunday, September 15, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു മ​ഴ തു​ട​രു​ന്ന​തു​മൂ​ലം ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​യു​ടെ ഷ​ട്ട​ര്‍ തു​റ​ന്നു വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നു അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി തേ​ടി. ഇ​ന്നു​ച്ച​യ്ക്കു 12 മു​ത​ല്‍ ഷ​ട്ട​ര്‌ ഒ​ന്ന് 10 സെ​ന്‍റീമീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി 8.5 ക്യു​മെ​ക്‌​സ് വെ​ള്ളം ഘ​ട്ട​ങ്ങ​ളാ​യി ഒ​ഴു​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി തേ​ടി​യ​ത്.
774.85 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ണ​യി​ല്‍ ജ​ല​നി​ര​പ്പ്. ഇ​ത് ഇ​ന്നു​ച്ച​യ്ക്കു മു​മ്പു അ​പ്പ​ര്‍ റൂ​ള്‍ ലെ​വ​ല്‍ ആ​യ 775 മീ​റ്റ​റി​ല്‍ എ​ത്തു​മെ​ന്നാ​ണ് ഡാം ​അ​ധി​കൃ​ത​രു​ടെ അ​നു​മാ​നം. അ​പ്പ​ര്‍ റൂ​ള്‍ ലെ​വി​നു മു​ക​ളി​ലേ​ക്കു ജ​ല​നി​ര​പ്പ് ഉ​യ​രാ​തി​രി​ക്കാ​ന്‍ 34 ക്യു​മെ​ക്‌​സ് വെ​ള്ളം ഒ​ഴു​ക്ക​ണം. ഷ​ട്ട​ര്‍ തു​റ​ക്കു​ന്ന​തു​മൂ​ലം അ​ണ​യു​ടെ താ​ഴ്‌​വാ​ര​ത്തു​ള്ള ക​ര​മാ​ന്‍ തോ​ട്ടി​ലേ​യും പ​ന​മ​രം പു​ഴ​യി​ലെ​യും ജ​ല​നി​ര​പ്പ് 7.5 മു​ത​ല്‍ 15 വ​രെ സെ​ന്റീ​മീ​റ്റ​ര്‍ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ക്ലി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.