പ​രി​സ്ഥി​തി​യെ മ​റ​ന്നു വി​ക​സ​നം സാ​ധ്യ​മ​ല്ല: ധ​ന​മ​ന്ത്രി
Sunday, September 15, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: പ​രി​സ്ഥി​തി​യെ മ​റ​ന്നു​ള്ള വി​ക​സ​നം കേ​ര​ള​ത്തി​ല്‍ ഇ​നി സാ​ധ്യ​മ​ല്ലെ​ന്നു ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്. മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു കേ​ര​ള ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്ന​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ശി​ല്്‍​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ബാ​ങ്ക് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക​യാ​യി വ​യ​നാ​ടി​നെ മാ​റ്റും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​യ​നാ​ട​ന്‍ കാ​പ്പി ബ്രാ​ന്‍​ഡ് ചെ​യ്ത് വി​ല്‍​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി. ജി​ല്ല​യി​ല്‍ നൂ​റു ഏ​ക്ക​ര്‍ സ്ഥ​ലം കാ​പ്പി കൃ​ഷി​ക്കും സം​സ്‌​ക​ര​ണ ഫാ​ക്ട​റി​ക്കു​മാ​യി ഏ​റ്റെ​ടു​ക്കും.

കാ​പ്പി​ത്തോ​ട്ട​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക​യുമാണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ം. കാ​പ്പി​ക്കു മെ​ച്ച​പ്പെ​ട്ട വി​ല കി​ട്ടു​ന്ന​തു വ​യ​നാ​ടി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നു സ​ഹാ​യ​ക​മാ​കും. കാ​പ്പി​ക്കു​രു​വി​ന്‍റെ വി​ല നി​ശ്ച​യി​ക്കു​ന്ന​വ​രാ​യി ക​ര്‍​ഷ​ക​ര്‍ മാ​റ​ണം. സു​സ്ഥി​ര വി​ക​സ​ന​ത്തി​ലു​ടെ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​ന്‍ ക​ഴി​യും.

കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ വ​യ​നാ​ട് പ​ദ്ധ​തി​ക്ക് കാ​പ്പി ബ്രാ​ന്‍​ഡിം​ഗി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​ത്. കാ​ര്‍​ബ​ണ്‍ തു​ലി​ത മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള​താ​യി വ​യ​നാ​ട​ന്‍ കാ​പ്പി ആ​ഗോ​ള വി​പ​ണി​യി​ല്‍ ബ്രാ​ന്‍​ഡ് ചെ​യ്യ​പ്പെ​ട​ണം. മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി​യി​ല്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ , ന​ഗ​ര​സ​ഭ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​മ്പി, പി. ​ഗ​ഗാ​റി​ന്‍, വി​ജ​യ​ന്‍ ചെ​റു​ക​ര, പി.​കെ. രാ​ജ​ന്‍, സി.​എം. ശി​വ​രാ​മ​ന്‍, വി.​പി. വ​ര്‍​ക്കി, കെ.​ജെ. ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.