പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം: ക​ര്‍​മ​ലീ​ത്ത മാ​തൃ​സ​ഭ നി​ര്‍​മി​ച്ച മൂ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി
Sunday, September 15, 2019 2:13 AM IST
പു​തു​ശേ​രി: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ര്‍​മ​ലീ​ത്ത മാ​തൃ​സ​ഭ നി​ര്‍​മി​ച്ച മൂ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ല്‍ ദാ​ന​വും ന​ട​ത്തി. കാ​ട്ടി​ക്കു​ളം മൗ​ണ്ട് കാ​ര്‍​മ​ല്‍ സെ​മി​നാ​രി​യി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​ശേ​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ വാ​ര​പ്പ​ട​വി​ല്‍ ബേ​ബി​ക്കും കു​ടും​ബ​ത്തി​നു​മാ​​ണ് മൂ​ന്നാ​മ​ത്തെ ഭ​വ​നം നി​ര്‍​മി​ച്ച​ത്.

വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ര്‍​മം മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ലും താ​ക്കോ​ല്‍​ദാ​നം പ്രൊ​വി​ന്‍​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഫാ.​പോ​ള്‍ പൂ​വ​നും നി​ര്‍​വ​ഹി​ച്ചു. സു​പ്പീ​രി​യ​ര്‍ ഫാ.​മാ​ര്‍​ട്ടി​ന്‍ പു​ളി​ക്ക​ല്‍, ഫാ.​അ​നീ​ഷ് എ​ട​നാ​ട്, സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​സു​നി​ല്‍ വ​ട്ടു​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.