വി​ദ​ഗ്ധ​സം​ഘാം​ഗ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്
Monday, August 26, 2019 12:07 AM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല​ത്തു ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മോ എ​ന്നു എ​ന്നു പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജി​ല്ല​യി​ൽ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം വി​ളി​ച്ച​ത്. 10 സം​ഘ​ങ്ങ​ളെ​യാ​ണ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു നി​യോ​ഗി​ച്ച​ത്. ജി​യോ​ള​ജി​സ്റ്റും മ​ണ്ണു​സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഓ​രോ സം​ഘ​വും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച 101 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന തീ​രു​മാ​നി​ച്ച​ത്. 21നു ​ജി​ല്ല​യി​ലെ​ത്തി​യ സം​ഘ​ങ്ങ​ൾ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ 200 ഓ​ളം ഇ​ട​ങ്ങ​ൾ കൂ​ടി നി​ർ​ദേ​ശി​ച്ചു.
ഇ​ത് പ​രി​ശോ​ധ​ന സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പു​തു​താ​യി നി​ർ​ദേ​ശി​ച്ച​തി​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ത​യാ​റാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ജി​ല്ല​യി​ൽ വൈ​ത്തി​രി താ​ലൂ​ക്കി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും കൂ​ടു​ത​ൽ ഉ​ണ്ടാ​യ​ത്.