ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന്
Monday, August 26, 2019 12:07 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 അ​ട​ച്ചി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യും രാ​ത്രി​യാ​ത്രാ​വി​ല​ക്ക് നീ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്നു പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് ഫ്രീ​ഡം ടു ​മൂ​വ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​മേ​യ​ങ്ങ​ൾ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നൊ​പ്പം സു​പ്രീം കോ​ട​തി​ക്കും സ​മ​ർ​പ്പി​ക്ക​ണം. യാ​ത്രാ​നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്ക​ണം. ജ​ന​ങ്ങ​ളെ ഒ​ന്നാ​കെ അ​ണി​നി​ര​ത്തു​ന്ന​തി​നു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​ക​ണം.
ഇ​തി​നു ആ​വ​ശ്യ​മാ​യ ത​ല​ങ്ങ​ളി​ൽ ക​മ്മി​റ്റി​ക​ളും സ​ർ​വ​ക​ക്ഷി സ​മ​ര സ​മി​തി​യും രൂ​പീ​ക​രി​ക്ക​ണം. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് പ​ലേ​ട​ത്തും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റി​മ​റി​ച്ച​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ർ​മാ​ൻ എ.​കെ. ജി​തു​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്‍​വീ​ന​ർ ടി​ജി വ​ർ​ഗീ​സ് ചെ​റു​തോ​ട്ടി​ൽ, സ​ഫീ​ർ പ​ഴേ​രി, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ആ​രി​ഫ് ത​ണ​ലോ​ട്ട്, ടോം ​തോ​മ​സ്, ന​വാ​സ് ത​നി​മ, സി.​കെ. മു​സ്ത​ഫ, പ്ര​ദീ​പ് ഉ​ഷ, കെ.​പി. സ​ജു, എ​ൻ. നി​സാ​ർ, സി.​വി. ഷി​റാ​സ്, സ​ക്ക​രി​യ വാ​ഴ​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.