പ്ര​ള​യം വി​ഴു​ങ്ങി ചാ​ലി​ഗ​ദ്ധ കോ​ള​നി
Monday, August 26, 2019 12:05 AM IST
കാ​ട്ടി​ക്കു​ളം: ക​ഴി​ഞ്ഞ വ​ർ​ഷം കി​ട​പാ​ടം ത​ക​ർ​ന്ന ചാ​ലി​ഗ​ദ്ധ കോ​ള​നി​യെ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ‍ ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു.
പാ​ൽ​വെ​ളി​ച്ചം ചാ​ലി​ഗ​ദ്ധ അ​ടി​യ കോ​ള​നി​യി​ലെ വ​ട്ട, രാ​ജീ​വ​ൻ, ചെ​ന്പ​ൻ എ​ന്നി​വ​ർ​ക്ക് അ​ന്തി​യു​റ​ങ്ങാ​ൻ പോ​ലും ഇ​ട​മി​ല്ലാ​താ​യി.
പ്ര​ള​യം നാ​ശം​വി​ത​യ്ക്കു​ന്ന ക​ബനി തീ​ര​ത്ത് നി​ന്ന് മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി 25 കു​ടും​ബ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ചെ​ന്പ​ൻ പ​റ​ഞ്ഞു.
ഏ​ഴ് വീ​ടു​ക​ൾ ഏ​ത് സ​മ​യ​ത്തും വീ​ഴാ​റാ​യ അ​വ​സ്ഥ​യാ​ണ്. ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത് പ​തി​നാ​യി​രം രൂ​പ മാ​ത്ര​മാ​ണെ​ന്നും ഒ​രു ത​ര​ത്തി​ലും ക​ബ​നി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.
ക​ക്കേ​രി, പു​തി​യൂ​ർ കു​ടും​ബ​ങ്ങ​ളും ഇ​തേ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്.
ആ​കെ​യു​ള്ള ഭൂ​മി​യി​ൽ മ​ണ​ലും ച​ര​ലു​മൂ​ടു​ക​യും വീ​ടു​ക​ൾ ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ക​യു​മാ​ണ്.