പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന​ത് ആ​റു മ​ണ്ണ​ണ​ക​ൾ
Monday, August 26, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: വേ​ന​ലി​ൽ വ​ര​ൾ​ച്ച​യും ജ​ല​ക്ഷാ​മ​വും രൂക്ഷമാകുന്ന പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​ത് ആ​റ് മ​ണ്ണ​ണ​ക​ൾ. ച​ണ്ണോ​ത്തു​കൊ​ല്ലി, ക​ബ​നി​ഗി​രി, മ​ടാ​പ്പ​റ​ന്പ്, ആ​ല​ത്തൂ​ർ, കു​റി​ച്ചി​പ്പ​റ്റ, മാ​ട​ൽ വീ​ട്ടി​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ണ​ണ​ക​ൾ നിര്‌മിക്കു​ക.
അ​ണ​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കു​ക​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​യും ചെ​യ്യു​ന്ന മു​റ​യ്ക്കു പ്ര​വൃ​ത്തി തു​ട​ങ്ങും. 25 മു​ത​ൽ 50 വ​രെ മീ​റ്റ​ർ നീ​ള​വും നാ​ലു മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള മ​ണ്ണ​ണ​ക​ളാ​ണ് നി​ർ​മി​ക്കു​ക​യെ​ന്നു ജി​ല്ലാ മ​ണ്ണു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ് പ​റ​ഞ്ഞു.
ഓ​രോ അ​ണ​യി​ലും സം​ഭ​രി​ക്കു​ന്ന വെ​ള്ളം കു​റ​ഞ്ഞ​ത് 500 ഹെ​ക്ട​റി​ൽ ജ​ല​സേ​ച​ന​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നു അ​ണ​ക​ൾ സ​ഹാ​യ​ക​മാ​കും. വേ​ന​ൽ ക​ന​ക്കും​മു​ന്പേ കി​ണ​റു​ക​ൾ വ​റ്റു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​കും.
80.20 കോ​ടി രൂ​പ മ​തി​പ്പു​ചെ​ല​വി​ൽ 2007ൽ ​ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ് വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ലാ​യി ക​ട​മാ​ൻ​തോ​ട്ടി​ലേ​ക്കും ക​ന്നാ​രം​പു​ഴ​യി​ലേ​ക്കും നീ​രൊ​ഴു​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് സ​മ​ഗ്ര ജ​ല​സം​ര​ക്ഷ​ണ, ജ​ല​വി​നി​യോ​ഗ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ണാ​ട​ക​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ 2003 മു​ത​ൽ തു​ട​ർ​ച്ച​യാ​യി വ​ര​ൾ​ച്ച ഗ്ര​സി​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് വി​വി​ധ ശാ​സ്ത്ര-​സാ​ങ്കേ​തി​ക ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​വും ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്, കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളും ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ലു​മാ​ണ് വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ണ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്.
വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക്കാ​യി കൃ​ഷി വ​കു​പ്പ് വ​യ​നാ​ട് പാ​ക്കേ​ജി​ൽ ക​ഴി​ഞ്ഞ മാ​സം ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ 108.15 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് താ​ഴ്വാ​ര​ങ്ങ​ളി​ലെ മ​ണ്ണ​ണ നി​ർ​മാ​ണം. ഇ​തി​നു മാ​ത്രം 83.65 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലെ ച​കി​രി നി​റ​ച്ച കു​ഴി നി​ർ​മാ​ണ​ത്തി​നു 15.71-ഉം ​വ​ഴി​വെ​ള്ള​ക്കൊ​യ്ത്തി​നു 8.79-ഉം ​ല​ക്ഷം രൂ​പ വ​യ​നാ​ട് പാ​ക്കേ​ജി​ൽ വി​നി​യോ​ഗി​ക്കും. കൃ​ഷി, വ​നം, ക്ഷീ​ര​വി​ക​സ​നം, ചെ​റു​കി​ട ജ​ല​സേ​ച​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.