അ​മ്മി​ണി​യ​മ്മ​യ്ക്ക് ക്ഷേ​ത്ര ദ​ർ​ശ​ന​മൊ​രു​ക്കി സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​ർ
Monday, August 26, 2019 12:05 AM IST
പു​ൽ​പ​ള്ളി: കാ​ലു​ക​ൾ മു​റി​ച്ച് മാ​റ്റി വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​മ്മി​ണി​യ​മ്മ​യ്ക്ക് ക്ഷേ​ത്ര ദ​ർ​ഷ​ന​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​യി. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​മേ​ഹം മൂ​ലം ഇ​രു​കാ​ലു​ക​ളും മു​ട്ടി​ന് മു​ക​ളി​ൽ​വ​ച്ച് മു​റി​ച്ച് മാ​റ്റി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാണ് അ​മ്മി​ണി​യ​മ്മ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​തി​വാ​യി പു​ൽ​പ്പ​ള്ളി സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന അ​മ്മി​ണി​യ​മ്മ രോ​ഗം ബാ​ധി​ച്ച് കി​ട​പ്പാ​യ​തോ​ടെ ക്ഷേ​ത്ര​ദ​ർ​ശ​നം മു​ട​ങ്ങി.
അ​മ്മി​ണി​യ​മ്മ​യു​ടെ ഏ​ക മ​ക​നാ​യ ര​വി​ന്ദ്ര​ന് ക​ണ്ണി​ന് കാ​ഴ്ച കു​റ​വും മ​റ്റു രോ​ഗ​ങ്ങ​ളു​മു​ള്ള​തി​നാ​ൽ ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ മി​നി കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു പോ​കു​ന്ന​ത്. അ​മ്മി​ണി​യ​മ്മ​യെ പ​രി​ച​രി​ക്കാ​നും മി​നി മാ​ത്ര​മേ​യ​ള്ളു. ഉ​ദാ​ര​മ​തി​ക​ൾ ന​ൽ​കു​ന്ന സ​ഹാ​യ​ത്താ​ലാ​ണ് ചി​കി​ത്സ​യു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ചെ​ല​വു​ക​ൾ ന​ട​ക്കുന്ന​ത്.
കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നും ചി​കി​ത്സ നല്‌കുന്ന​തി​നു​മാ​യി പു​ൽ​പ്പ​ള്ളി സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മി​ണി​യ​മ്മ​യു​ടെ ആ​ഗ്ര​ഹം അ​റി​യു​ന്ന​ത്.
പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ അ​മ്മി​ണി​യ​മ്മ​യെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചു. ഇ​തോ​ടെ പ​ത്ത് വ​ർ​ഷ​മാ​യി അ​മ്മി​ണി​യ​മ്മ മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഗ്ര​ഹം സ​ഫ​ല​മാ​യി. ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ക്ഷേ​ത്ര​ക്കു​ള​വും കണ്ടാണ് അ​മ്മി​ണി​യ​മ്മ മ​ട​ങ്ങി​യ​ത്.
അ​മ്മി​ണി​യ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് വാ​ഹ​നം എ​ത്താന്‌ റോ​ഡ് നിര്‌മിക്കണ​മെ​ന്ന് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രാ​യ പി.​എ. നാ​സ​ർ, സ​തീ​ശ​ൻ, ജ​യ​കു​മാ​ർ, ഡാ​നി​യ പൗ​ലോ​സ്, ജോ​സ​ഫ്, ജ​ബ്ബാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്മി​ണി​യ​മ്മ​യെ അ​ന്പ​ല​ത്തി​ലെ​ത്തി​ച്ച​ത്.