ഗ​താ​ഗ​തക്കുരുക്ക് ഒഴിയാതെ താ​മ​ര​ശേ​രി ചു​ര​ം
Monday, August 26, 2019 12:04 AM IST
താ​മ​ര​ശേ​രി: ചു​രം എ​ട്ടാം വ​ള​വി​ല്‍ ഗ്രാ​നൈ​റ്റ് ക​യ​റ്റി​വ​ന്ന ലോ​റി മ​തി​ലി​ല്‍ ഇ​ടി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഇ​തേ തു​ട​ര്‍​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ നീ​ണ്ടു. പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ഒ​റ്റ​വ​രി​യാ​യി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

ചു​ര​ത്തി​ല്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി മൂ​ന്ന് ലോ​റി​ക​ളാ​ണ് ഓ​ട​യി​ല്‍ ചാ​ടി​യ​ത്. ഇ​തു മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​ക്കി​നി​ടെ ര​ണ്ടു കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും കാ​റു​ക​ളി​ടി​ച്ചു. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​വ​രെ ഗ​താ​ഗ​ത ത​ട​സം തു​ട​ർ​ന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ വീ​ണ്ടും ഏ​ഴാം വ​ള​വി​ല്‍ ലോ​റി യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം കു​ടു​ങ്ങി. മൂ​ന്ന് മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യി സ്തം​ഭി​ച്ചു.

ചു​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നാ​ക​ത്താ​ണ് അ​പ​ട​കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ക​ള​ക്ട​റു​ടെ ഉ​ത്ത​വ് കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് അ​മി​ത ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ചു​ര​ത്തി​ലൂ​ടെ ഇ​ട​ത​ട​വി​ല്ലാ​തെ ഓ​ടു​ന്ന​ത്.