ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
Sunday, August 25, 2019 10:38 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത​യി​ൽ ചു​ണ്ടേ​ലി​നു സ​മീ​പം ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​ര​ൻ പു​ൽ​പ്പ​ള്ളി വ​ടാ​ന​ക്ക​വ​ല മാ​ട്ടേ​ലാ​നി​ക്ക​ൽ സെ​ബാ​സ്റ്റ്യ​നാ​ണ്(​അ​പ്പ​ച്ച​ൻ-59) മ​രി​ച്ച​ത്. ഭാ​ര്യ ലീ​ലാ​മ്മ(55), മ​ക​ൻ നി​ഖി​ൽ(37), കാ​റി​ലു​ണ്ടാ​യി​രു​ന്ന സു​ധീ​ഷ്(36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ലാ​യി​രു​ന്ന ടി​പ്പ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​ഖി​ൽ, അ​ലീ​ന എ​ന്നി​വ​രാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ മ​റ്റു മ​ക്ക​ൾ.