പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കെെതാങ്ങായി ജീവന
Sunday, August 25, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​വി​ഭാ​ഗ​മാ​യ ജീ​വ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്തു. വൈ​ത്തി​രി, പൊ​ഴു​ത​ന, സു​ഗ​ന്ധ​ഗി​രി, ചു​ണ്ടേ​ൽ, കാ​പ്പ​ൻ​കൊ​ല്ലി ഭാ​ഗ​ത്തു​ള്ള ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് അ​ഞ്ഞൂ​റോ​ളം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. വൈ​ത്തി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ർ​ട്ട് എം​ഡി പി. ​മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ടോ​ണി ഗ്രേ​ഷ്യ​സ്, ജീ​വ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ഫ്ര​ഡ് വി​സി, വാ​ർ​ഡം​ഗങ്ങളായ എ​ൽ‌സി ജോ​ർ​ജ്, ഷൈ​നി ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കി​റ്റു​ വി​ത​ര​ണം

ക​ൽ​പ്പ​റ്റ: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു എ​ൽ​ജെ​ഡി ജി​ല്ലാ ക​മ്മി​റ്റി​യെു​ട നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റു​ക​ളി​ലാ​ക്കി വി​ത​ര​ണം ചെ​യ്ത​ത്. എ​ൽ​ജെ​ഡി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം ന​സീ​ർ പു​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന​താ​ദ​ൾ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ, എ​ൽ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ഒ. ദേ​വ​സി, ​ഇ.​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ, പി.​എം. ഷ​ബീ​റ​ലി, ഡി. ​രാ​ജ​ൻ, എ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.