ത​രു​വ​ണ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ക​ച്ച പി​ടി​എ അ​വാ​ർ​ഡ്
Tuesday, August 20, 2019 12:27 AM IST
മാ​ന​ന്ത​വാ​ടി: 2018-2019 വ​ർ​ഷ​ത്തെ ജി​ല്ല​യി​ലെ മി​ക​ച്ച പി​ടി​എ ആ​യി ത​രു​വ​ണ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ 88 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​ണ് ത​രു​വ​ണ സ്കൂ​ൾ തെരഞ്ഞെടുക്കപ്പെട്ടത്.
സ്കൂ​ളി​നു വേ​ണ്ടി നാ​ട്ടു​കാ​രി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ച് സ്ഥ​ല​മെ​ടു​ത്ത് സ്കൂ​ളി​ന്‍റെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തും ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് പ്ര​വാ​സി​ക​ളു​ടെ​യു​ൾ​പ്പ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മു​ന്നൂ​റോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന​ഹ​രി​ത പ​ന്ത​ൽ നി​ർ​മി​ച്ച​തും പി​ടി​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ്.
വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്താന്‌ മു​ൻ വ​ർ​ഷം ന​ട​പ്പാ​ക്കി​യ പ്ര​ാദേ​ശി​ക പി​ടി​എ​ക​ളും പ​ഠ​ന വീ​ടു​ക​ളും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം സ്കൂ​ളി​ന് നേ​ടി​ക്കൊ​ടു​ത്തു.
മു​ളന്തോ​ട്ട​ങ്ങ​ളും പ​ഴ​വ​ർ​ഗ​ച്ചെ​ടി​ക​ളും ഒൗ​ഷ​ധ​ചെ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഹ​രി​ത തോ​ട്ട​വും അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന നാ​ച്വ​റ​ൽ വാ​ട്ട​ർ ഹാ​ർ​വെ​സ്റ്റിം​ഗ് സി​സ്റ്റ​വും സ്കൂ​ളി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
അ​ന്പ​ത് കു​ട്ടി​ക​ൾ ഒ​രേ​സ​മ​യം കം​പ്യു​ട്ട​ർ പ​രി​ശീ​ല​നം ന​ട​ത്താ​വു​ന്ന കം​പ്യൂ​ട്ട​ർ ലാ​ബി​ന് വേ​ണ്ട ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​തും പി​ടി​എ മു​ൻ​കൈ​യ്യെ​ടു​ത്താ​ണ്.
എ​സ്പി​സി, ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ലി​റ്റി​ൽ കി​ട്ട്സ്, എ​ൻ​എ​സ്എ​സ് എ​ന്നി​വ​യു​ടെ സേ​വ​ന​ പ്ര​വ​ർ​ത്ത​ങ്ങ​ൾ സ്കൂ​ളി​ൽ ന​ട​ത്തു​ന്നു​ണ്ട്. ഡ്രോ​പ്ഒൗ​ട്ട് ഫ്രീ ​എ​ന്ന പേ​രി​ൽ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ത്ര വി​ഭാ​ഗ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കാ​ൻ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
പി​ടി​എ​യു​ടെയും ത​രു​വ​ണ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞ​താ​യി പി​ടി​എ അ​റി​യി​ച്ചു.
കെ.​സി. അ​ലി, കെ. ​ജം​ഷീ​ർ, ഷാ​ഹി​ദ് ബ​ഷീ​ർ, കെ. ​സി​ദ്ദീ​ഖ്, കെ.​ജെ. പോ​ൾ, കെ. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.