ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, June 22, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് ക​ള​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സെ​ലി​ൻ മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സ​ഡ​ന്‍റ് കെ.​വി. ജോ​സ​ഫ്, ടി. ​സു​രേ​ഷ് കു​മാ​ർ, വി​ജേ​ഷ് വി​ശ്വം​ഭ​ര​ൻ, കെ.​എ​സ്. ഷി​നോ​ജ്, കെ.​എം. മ​ത്താ​യി, ബീ​ന ഫ്രാ​ൻ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ അനുമോദിച്ചു.

പ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ
കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി

ഗൂ​ഡ​ല്ലൂ​ർ:​പ​ന്ത​ല്ലൂ​ർ ടൗ​ണി​ലും സ​മീ​പ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. മൂ​ന്ന് ആ​ന​ക​ളാ​ണ് റി​ച്ച്മ​ണ്ട്, പാ​റ​ക്ക​ൽ, ഇ​രു​ന്പു​പാ​ലം, പ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ​ത്. പെ​ട്രോ​ൾ പ​ന്പി​ലും കാ​ട്ടാ​ന​ക​ളെ​ത്തി. വ​ന​പാ​ല​ക​ര​ത്തെി​യാ​ണ് ആ​ന​ക​ളെ കാ​ട്ടി​ലേ​ക്കു തു​ര​ത്തി​യ​ത്.