ലഹരിക്കെതിരേ എകെസിസി സെമിനാർ സംഘടിപ്പിച്ചു
1244140
Tuesday, November 29, 2022 12:11 AM IST
സുൽത്താൻ ബത്തേരി: ലഹരി വസ്തുക്കളുടെ ഉപയോഗവും ചതിക്കുഴികളും എന്ന വിഷയത്തെ ആസ്പദമാക്കി എകെസിസി സെമിനാർ സംഘടിപ്പിച്ചു. മദ്യവും മയക്കുമരുന്നുകളും നിരോധിത പുകയില ഉത്പന്നങ്ങളുടേയും ഉപയോഗവും വിപണനവും സമൂഹത്തിൽ വരുത്തുന്ന വിപത്തുകൾ സെമിനാറിൽ ചർച്ച ചെയ്തു.
വയനാട് ലഹരിയുടെ ചതിക്കുഴിയായി മാറിയെന്ന അഭിപ്രായവും ഉയർന്നു. പിടികൂടുന്ന കോടികളുടെ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തണം. ശിക്ഷാ നടപടികൾ കാര്യക്ഷമമാക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മൽ ഉദ്ഘാടനം ചെയ്തു.
ബത്തേരി സബ് ഇൻസ്പെക്ടർ പി.ഡി. റോയിച്ചൻ ക്ലാസെടുത്തു. എകെസിസി പ്രസിഡന്റ് ജേക്കബ് ബത്തേരി അധ്യക്ഷത വഹിച്ചു. ചാൾസ് വടാശേരി, സാജു പുലിക്കോട്ടിൽ, ഡോ.മനോജ്കുമാർ, ട്രസ്റ്റിമാരായ സണ്ണി വടക്കേൽ, ജോസ് ചെറുവള്ളിൽ, മത്തായി തേക്കാനത്ത്, സിസ്റ്റർ മേബിൾ എഫ്സിസി എന്നിവർ പ്രസംഗിച്ചു.