പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല: എ​കെ​സി​സി മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ പ്ര​തി​ഷേ​ധ സ​ദ​സ് ഇ​ന്ന്
Wednesday, August 17, 2022 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​കെ​സി​സി അ​സം​പ്ഷ​ൻ ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും പ്ര​തി​ഷേ​ധ സ​ദ​സും ന​ട​ക്കും. ഗൗ​ര​വ​പ​ര​മാ​യ ഒ​രു ന​ട​പ​ടി​യും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. സു​പ്രിം കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കു​ന്ന​തി​ന് ഇ​നി 18 ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. പ​രി​സ്ഥി​തി സം​വേ​ധ​ക മേ​ഖ​ല-​വ​ന്യ​ജീ​വി വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​ക​ളു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.
ബ​ത്തേ​രി ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10മു​ത​ൽ 12വ​രെ​യാ​ണ് പ്ര​തി​ഷേ​ധ സ​ദ​സ്. കോ​ട്ട​ക്കു​ന്ന് കൃ​ഷി​ഭ​വ​ന് മു​ന്നി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങും. ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ജേ​ക്ക​ബ് മു​ക്ക​ത്ത്, ജോ​സ് ചെ​റു​വ​ള്ളി​ൽ, ചാ​ൾ​സ് വ​ടാ​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ ച​ക്കാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.