അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ലി​നി​ക് ആ​രം​ഭി​ച്ചു
Wednesday, August 17, 2022 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സം​പ്ഷ​ൻ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​സ​ഫ് പ​രു​വു​മ്മ​ൽ നി​ർ​വ​ഹി​ച്ചു. എ​ല്ലാ മാ​സ​വും ഒ​ന്നാ​മ​ത്തേ​യും മൂ​ന്നാ​മ​ത്തേ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കും.
കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി, പ​ഠ​ന വൈ​ക​ല്യം, ഉ​ത്ക​ണ്ഠ രോ​ഗം, വി​ഷാ​ദ രോ​ഗം, മൊ​ബൈ​ൽ, ഗെ​യിം, ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​ക്ക് ചി​കി​ത്സ ല​ഭി​ക്കും. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും കൗ​ണ്‍​സ​ലിം​ഗ്, മോ​ട്ടി​വേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. പ്ര​ഗ​ൽ​ഭ​രാ​യ മ​നോ​രോ​ഗ മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
ച​ട​ങ്ങി​ൽ എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ഗ്രേ​സി മാ​ത്യു, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​നി​സ് ഏ​ബ്ര​ഹാം എ​സ്എ​ച്ച്, സി​സ്റ്റ​ർ ഡോ.​ലി​സ് മാ​ത്യു എ​സ്എ​ച്ച്, സി​സ്റ്റ​ർ നാ​ൻ​സി ആ​ന്‍റോ എ​സ്എ​ച്ച്, ഡോ.​ച​ന്ദ്ര​ൻ, ഡോ.​ജോ ടു​ട്ടു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.