നാടെങ്ങും 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 17, 2022 12:27 AM IST
ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ വെ​ല്ലു​വി​ളി​ക​ൾ ചെ​റു​ക്ക​ണം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ വെ​ല്ലു​വി​ളി​ക​ൾ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണ​മെ​ന്നു വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.
എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ജി​ല്ലാ​ത​ല സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഘ​ട​ന, തീ​വ്ര​വാ​ദ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളെ ഐ​ക്യ​ബോ​ധ​ത്തോ​ടെ​യും ആ​ർ​ജ്ജ​വ​ത്തോ​ടെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.
സ​ന്തു​ലി​ത വി​ക​സ​ന​മാ​ണ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ വി​ഭാ​വ​നം ചെ​യ്യേ​ണ്ട​ത്. വി​ക​സ​നം അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് ജ​നാ​ധി​പ​ത്യ വി​ക​സ​ന​മാ​യി മാ​റു​ന്ന​ത്. കാ​ർ​ഷി​ക വ​ള​ർ​ച്ച​യി​ൽ ഊ​ന്നി​യ വി​ക​സ​ന​മാ​ണ് രാ​ജ്യ​ത്തി​ന് അ​ഭി​കാ​മ്യം. വി​ക​സ​ന​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലും എ​ത്തു​ന്പോ​ഴാ​ണ് രാ​ജ്യം വി​ക​സി​ത രാ​ഷ്ട്ര​മാ​യി മാ​റു​ക. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ നാ​ളു​ക​ളി​ലൂ​ടെ രാ​ജ്യം ക​ട​ന്നു​പോ​യ​പ്പോ​ഴെ​ല്ലാം ഐ​തി​ഹാ​സി​ക പോ​രാ​ട്ട​ങ്ങ​ൾ​ക്കി​റ​ങ്ങി​യ നാ​ടാ​ണ് വ​യ​നാ​ട്. പ​ഴ​ശി​യു​ടെ​യും ആ​ദി​വാ​സി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​തി​ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പി​ന്‍റേ​യും ത്യാ​ഗ​ങ്ങ​ളു​ടെ​യും ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ൾ ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ന​മ​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ത​ക്ക​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ 75 വ​യ​സ് ക​ഴി​ഞ്ഞ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​ത് പു​തി​യ അ​നു​ഭ​വ​മാ​യി. 1930ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് കൈ​ത​ക്ക​ൽ സ്കൂ​ൾ. ദി​നാ​ഘോ​ഷം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞ​മ്മ​ദ് മ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​ക്കാ​ലാ​യി​ൽ എ​ഴു​പ​ത്തി​യ​ഞ്ച് ക​ഴി​ഞ്ഞ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വാ​ർ​ഡ് അം​ഗം ശാ​ന്ത, ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ. സു​രേ​ഷ്, അ​ധ്യാ​പ​ക​ൻ റ​ഫീ​ഖ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കു​ഞ്ഞ​മ്മ​ദ്കു​ട്ടി, കെ.​വി. അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്റ്റു​ഡ​ന്‍റ് കാ​ഡ​റ്റ് പ​രേ​ഡ്:
നേ​തൃ​നി​ര​യി​ൽ
പെ​ണ്‍​തി​ള​ക്കം
ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പ​രേ​ഡി​ന്‍റെ നേ​തൃ​നി​ര​യി​ൽ പെ​ണ്‍​തി​ള​ക്കം.
24 പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ന്ന പ​രേ​ഡി​ൽ സ്കൂ​ൾ, കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള കാ​ഡ​റ്റു​ക​ളെ ന​യി​ച്ച​ത് 12 പെ​ണ്‍​കു​ട്ടി​ക​ൾ.
സീ​നി​യ​ർ എ​ൻ​സി​സി​യി​ലെ ര​ണ്ടും ജൂ​ണി​യ​ർ എ​ൻ​സി​സി​യി​ലെ ഒ​ന്നും എ​സ്പി​സി​യി​ലെ ഏ​ഴും ഗൈ​ഡ്സി​ന്‍റെ ര​ണ്ടും പ്ലാ​റ്റൂ​ണു​ക​ൾ ഇ​ക്കു​റി പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാണ്.

നാ​ടു​വാ​ഴു​ന്ന​തു സ്വാ​ത​ന്ത്ര്യ
സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​ർ:
എ.​പി. അ​നി​ൽ​കു​മാ​ർ

ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​രും സ്വാ​ത​ന്ത്ര്യ​ത്തെ അം​ഗീ​ക​രി​ക്കാ​ത്ത​വ​രു​മാ​ണ് നാ​ടു​വാ​ഴു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ എ.​പി. അ​നി​ൽ​കു​മാ​ർ. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പു​ളി​യാ​ർ​മ​ല​യി​ൽ​നി​ന്നു ന​ഗ​ര​ത്തി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കു സ​മാ​പ​നം​കു​റി​ച്ചു വി​ജ​യ​പ​ന്പ് പ​രി​സ​ര​ത്തു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ൾ കോ​ണ്‍​ഗ്ര​സു​കാ​ർ ആ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യം ഇ​ന്ന് ബ​ലി​ക​ഴി​ക്ക​പ്പെ​ട്ടു. ബ​ഹു​സ്വ​ര​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് ബി​ജെ​പി​യും സി​പി​എ​മ്മും സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ, വ​ർ​ഗീ​യ, ഫാ​സി​സ്റ്റ് ശ​ക്തി​ക​ളെ ഒ​രു​മി​ച്ച് നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി,കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട​റി കെ.​കെ. ഏ​ബ്ര​ഹാം, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ്, എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. പു​ളി​യാ​ർ​മ​ല​യി​ൽ ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു റാ​ലി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ന​യി​ച്ച റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു.

കേ​ണി​ച്ചി​റ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ്വാ​ത​ന്ത്ര്യ ദി​ന​സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സ് മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​ൻ, സ്കൂ​ൾ ലീ​ഡ​ർ ജാ​ന​കി കൃ​ഷ്ണ, അ​ഭി​ഷേ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ജി​ൽ, അ​ധ്യാ​പി​ക ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​യു​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ടി​ച്ചി​റ ടൗ​ണി​ലേ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​യി​ൽ വി​ദ്യാ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മാ​ത്യു പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു​മോ​ൻ, പി.​എം. ജെ​യ്സ​ണ്‍, ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വാ​ത​ന്ത്രാ​ദി​ന പ​രേ​ഡും ജ​വാ​ൻ​മാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. റി​ട്ട.​കേ​ണ​ൽ എം.​ജെ. ജ​യിം​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജ​വാ​ൻ​മാ​രെ ആ​ദ​രി​ക്ക​ൽ പു​ൽ​പ്പ​ള്ളി എ​സ്ഐ മ​നോ​ജ്, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ദേ​ശ​ഭ​ക്തി​ഗാ​ന​വും ന​ട​ന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​ആ​ൻ​സീ​ന, ടി.​യു. ഷി​ബു, വി.​എം. ഷാ​ജി, ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.