ക​വി​താ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Monday, August 15, 2022 1:05 AM IST
ക​ൽ​പ്പ​റ്റ:​ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പി​ക ക​ൽ​പ്പ​റ്റ വി​നാ​യ​ക ആ​തി​ര​യി​ൽ എം. ​ശാ​ന്ത​കു​മാ​രി​യു​ടെ പ്ര​ഥ​മ ക​വി​താ​സ​മാ​ഹാ​രം-​മ​ഴ​ത്തു​ള്ളി​ക​ൾ-​ഓ​ഷ്യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. എ​ഴു​ത്ത് സ്വ​ത​ന്ത്ര​മാ​യ ചി​ന്ത​ക​ളു​ടെ ആ​ഘോ​ഷ​മാ​ണെ​ന്നും ശാ​ന്ത​കു​മാ​രി​യു​ടെ 32 വ​ർ​ഷ​ത്തെ വ​യ​നാ​ട​ൻ അ​നു​ഭ​വ​ങ്ങ​ളും ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ ദു​രി​ത​ങ്ങ​ളു​ടെ നേ​ർ​കാ​ഴ്ച്ച​ക​ളും വ​ന​ശീ​ക​ര​ണ​വും തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ് ക​വി​ത​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ദ്മ​ശ്രീ ഡോ.​ഡി.​ഡി. സ​ഖ്ദേ​വ് ആ​ദ്യ​പ്ര​തി സ്വീ​ക​രി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. വ​യ​നാ​ട് ത​പ​സ്യ ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​ന​ൻ പി.​ആ​ർ. തൃ​ദീ​പ്കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എം. ​വേ​ലാ​യു​ധ​ൻ ഇ​ൻ​ലാ​ൻ​ഡ്, എ. ​ദേ​വ​കി, അ​ഡ്വ.​പി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.