ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ സ​ഹാ​യ​ധ​ന പ​ദ്ധ​തി
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: മു​സ്ലിം, ക്രി​സ്ത്യ​ൻ, ബു​ദ്ധ, സി​ഖ്, പാ​ഴ്സി, ജൈ​ൻ എ​ന്നീ ന്യൂ​ന​പ​ക്ഷ മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന വി​ധ​വ​ക​ൾ, വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ/​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കു ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സ​ഹാ​യ​ധ​നം ന​ൽ​കു​ന്നു. ശ​രി​യാ​യ ജ​ന​ലു​ക​ൾ, വാ​തി​ലു​ക​ൾ, മേ​ൽ​ക്കൂ​ര, ഫ്ളോ​റിം​ഗ്, ഫി​നി​ഷിം​ഗ്, പ്ലം​ബി​ഗ്, സാ​നി​ട്ടേ​ഷ​ൻ, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് 50,000 രൂ​പ സ​ഹാ​യം.
ഇ​ത് തി​രി​ച്ച​ട​യ്ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​യു​ടെ/​പ​ങ്കാ​ളി​യു​ടെ പേ​രി​ലു​ള്ള വീ​ടി​ന്‍റെ പ​ര​മാ​വ​ധി വി​സ്തീ​ർ​ണം 1,200 ച​തു​ര​ശ്ര അ​ടി ക​വി​യ​രു​ത്. അ​പേ​ക്ഷ​ക കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന​ദാ​യ​ക​യാ​യി​രി​ക്ക​ണം. ബി​പി​എ​ൽ കു​ടും​ബ​ത്തി​ന് മു​ൻ​ഗ​ണ​ന. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക്ക​ൾ ഉ​ള്ള​വ​ർ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും.
വ​കു​പ്പ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫോം ​മു​ഖേ​ന​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 2022-23ലെ ​ഭൂ​നി​കു​തി അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ർ​പ്പ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യോ​ടൊ​പ്പം വീ​ടി​ന്‍റെ വി​സ്തീ​ർ​ണം 1,200 ച​തു​ര​ശ്ര അ​ടി​യി​ൽ കു​റ​വാ​ണെ​ന്ന സാ​ക്ഷ്യ​പ​ത്ര​വും ഹാ​ജ​രാ​ക്ക​ണം. വി​ല്ലേ​ജ് ഓ​റീ​സ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​രി​ൽ ഒ​രാ​ളു​ടെ സാ​ക്ഷ്യ​പ​ത്രം മ​തി​യാ​കും. മ​റ്റു വ​കു​പ്പു​ക​ളി​ൽ​നി​ന്നോ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നോ അ​പേ​ക്ഷ​ക​യ്ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നും 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ/​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രി​ൽ​നി​ന്നു വാ​ങ്ങി ല​ഭ്യ​മാ​ക്ക​ണം.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്ഷ​നി​ൽ നേ​രി​ട്ടോ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ), ജി​ല്ലാ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്ഷ​ൻ, ക​ള​ക്ട​റേ​റ്റ്, വ​യ​നാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന​യോ ന​ൽ​കാം. അ​പേ​ക്ഷാ​ഫോം www.minortiywelfare.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 30.