ഹ​ർ ഘ​ർ തി​രം​ഗ: ജി​ല്ല ത്രി​വ​ർ​ണ​മ​ണി​ഞ്ഞു
Saturday, August 13, 2022 11:38 PM IST
ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ത്രി​വ​ർ​ണ​മ​ണി​ഞ്ഞു. വീ​ടു​ക​ൾ, ഒൗ​ദ്യോ​ഗി​ക വ​സ​തി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി പൊ​തു-​സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ ത്രി​വ​ർ​ണ പ​താ​ക​ക​ൾ ഉ​യ​ർ​ത്തി.

എ​ല്ലാ വീ​ടു​ക​ളി​ലും 13 മു​ത​ൽ 15 വ​രെ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ആ​ഹ്വാ​നം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലും ക​ർ​ലാ​ട് ത​ടാ​ക​ത്തി​ലും ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത പ​താ​ക ഉ​യ​ർ​ത്തി. സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ ​ല​ക്ഷ്മി ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലും മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് കാ​വു​പു​ര കോ​ള​നി​യി​ലും പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്വ​ന്തം വ​സ​തി​ക​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി. വി​വി​ധ​യി​ട​ങ്ങി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക​ട​ക​ന്പോ​ള​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്കാ​ര​ദീ​പ​ങ്ങ​ളും തോ​ര​ണ​ങ്ങ​ളു​മാ​യി ഹ​ർ ഘ​ർ തി​രം​ഗി​ന്‍റെ ഭാ​ഗ​മാ​യി. കു​ടും​ബ​ശ്രീ മി​ഷ​നു കീ​ഴി​ലു​ള്ള 27 ത​യ്യ​ൽ യൂ​ണി​റ്റു​ക​ൾ ജി​ല്ല​യി​ൽ 90,000 പ​താ​ക​ക​ളാ​ണ് നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ 15 വ​രെ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന സ്ഥ​ല​ത്തു പ​താ​ക പ്ര​ദ​ർ​ശി​പ്പി​ക്കും. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ എ​ല്ലാ വ​ർ​ഷ​ത്തേ​യും​പോ​ലെ കൊ​ടി​മ​ര​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തും. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ഹ​ർ ഘ​ർ തി​രം​ഗ ആ​ഘോ​ഷം.