ഏ​ച്ചോം സ​ർ​വോ​ദ​യ സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് ക്യാ​ന്പ് തു​ട​ങ്ങി
Saturday, August 13, 2022 11:38 PM IST
ഏ​ച്ചോം: സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് സാ​ഹി​ത്യ​കാ​ര​ൻ കെ.​ജെ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​തി​ക​രി​ക്കാ​നും ന​ൻ​മ ചെ​യ്യാ​നും സ​മൂ​ഹ​വു​മാ​യി സം​വ​ദി​ക്കാ​നു​ള്ള നൈ​പു​ണ്യ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൈ​വ​രി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​നു​ഭ​വ​ങ്ങ​ൾ സ​മൂ​ഹ​നി​ർ​മാ​ണ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് പ​ഠ​ന​ത്തി​ന് മൂ​ല്യ​മു​ണ്ടാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ വി.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം രാ​മ​ച​ന്ദ്ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​സാ​ജി​ത, ഫാ.​ബി​ജു ജോ​ർ​ജ്, കെ.​എ. മാ​ർ​ഗ​ര​റ്റ്, ബി​ജു മാ​ത്യു, ആ​ഗി​ൻ ടോം, ​സ്നേ​ഹ പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.