സ്വാ​ത​ന്ത്ര്യ​സ്പ​ർ​ശം ക്വി​സ്: നി​ർ​മ​ൽ മാ​ത്യു​വി​നു ഒ​ന്നാം സ്ഥാ​നം
Saturday, August 13, 2022 11:33 PM IST
ത​രി​യോ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​സ്പ​ർ​ശം ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ ദ്വാ​ര​ക ഹൈ​സ്കൂ​ളി​ലെ നി​ർ​മ​ൽ മാ​ത്യു ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ത​ല​പ്പു​ഴ ഹൈ​സ്കൂ​ളി​ലെ പി.​എ​സ്. ശി​വാ​നി, മൂ​ല​ങ്കാ​വ് ഹൈ​സ്കൂ​ളി​ലെ ആ​കാ​ശ്ദേ​വ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗ്രീ​ഷ്മ, പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ഷ കു​നി​യി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ എ​സ്ഐ അ​ണ്ണ​ൻ, സി​പി​ഒ കെ.​വി. രാ​ജേ​ന്ദ്ര​ൻ, പി.​എം. മു​നീ​ർ, എം.​കെ. ലേ​ഖ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ജു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ എ​സ്പി​സി എ​ഡി​എ​ൻ​ഒ ഷാ​ജ​ൻ വ​ർ​ഗീ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.