പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ൽ! വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്രം ചു​മ​ത​ല ന​ൽ​കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കെ.ജെ. ദേവസ്യ
Saturday, August 13, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ നി​ന്നും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല പൂ​ർ​ണ​മാ​യും വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം നി​യോ​ഗി​ച്ച ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. വ​നം​വ​ന്യ​ജീ​വി​ക​ളു​ടെ കാ​ര്യം നോ​ക്കേ​ണ്ട​വ​രാ​ണ് വ​ന​പാ​ല​ക​ർ. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​ത് പൊ​തു ഭ​ര​ണം ക​യ്യാ​ളു​ന്ന സ​ർ​ക്കാ​രാ​ണ്. ഇ​പ്പോ​ൾ ത​ന്നെ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ പ​ല പീ​ഡ​ന​ങ്ങ​ളും പൊ​തു ജ​ന​ങ്ങ​ൾ സ​ഹി​ക്കു​ന്നു​ണ്ട്.

വ​നം​വ​കു​പ്പി​നെ ഒ​രു ഒ​രു കീ.​മീ. ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള കേ​സ് ന​ട​ത്താ​ൻ ഏ​ൽ​പ്പി​ച്ചാ​ൽ ക​ള്ള​നെ കാ​വ​ൽ ഏ​ൽ​പ്പി​ച്ച​തി​ന് തു​ല്യ​മാ​കും. വ​സ്തു​ത​ക​ളി​താ​യി​രി​ക്കെ സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​തെ സു​പ്രീം കോ​ട​തി​യി​ൽ നേ​രി​ട്ട് റി​വ്യൂ​പെ​റ്റീ​ഷ​ൻ ന​ൽ​കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ല.

സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യും കേ​ന്ദ്ര​മ​ന്ത്രാ​ല​യ​വും വ​ഴി​യാ​ണ് ഒ​ഴി​വാ​ക്ക​ൽ ഹ​ർ​ജി ന​ൽ​കേ​ണ്ട​ത്. സീ​റോ​പോ​യി​ന്‍റ് ഇ​നി​യും കൃ​ത്യ​ത വ​രു​ത്തി അ​തി​ര​ട​യാ​ള​മി​ടാ​തെ​യു​ള്ള റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും കെ.​ജെ. ദേ​വ​സ്യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.