ക​വി​താ സ​മാ​ഹാ​രം; പ്ര​കാ​ശ​നം ഇ​ന്ന്
Friday, August 12, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക ക​ൽ​പ്പ​റ്റ വി​നാ​യ​ക ആ​തി​ര​യി​ൽ എം. ​ശാ​ന്ത​കു​മാ​രി​യു​ടെ പ്ര​ഥ​മ ക​വി​താ​സ​മാ​ഹാ​രം-​മ​ഴ​ത്തു​ള്ളി​ക​ൾ-​ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ഷ്യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്യും. പ​ദ്മ​ശ്രീ ഡോ.​ഡി.​ഡി. സ​ഖ്ദേ​വ് ആ​ദ്യ​പ്ര​തി സ്വീ​ക​രി​ക്കും.
വ​യ​നാ​ട് ത​പ​സ്യ ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​ൽ​പ്പ​ള്ളി ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​ആ​ർ. തൃ​ദീ​പ്കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എം. ​വേ​ലാ​യു​ധ​ൻ ഇ​ൻ​ലാ​ൻ​ഡ്, ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ൻ, ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​ൻ പി.​എ. ജോ​സ​ഫ്, അ​ഡ്വ.​പി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വ​യ​നാ​ട​ൻ പ്ര​കൃ​തി​യി​ലും മ​നു​ഷ്യ​രി​ലും ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ഉ​ണ്ടാ​യ മാ​റ്റം പ്ര​മേ​യ​മാ​ക്കി ര​ചി​ച്ച 18 ക​വി​ത​ക​ളാ​ണ് സ​മാ​ഹാ​ര​ത്തി​ലു​ള്ള​തെ​ന്നു ക​വ​യി​ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.