വ​യ​നാ​ട്ടി​ലു​ള്ള​ത് 936 ആ​ന​ക​ൾ
Friday, August 12, 2022 11:43 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ 936 ആ​ന​ക​ളു​ണ്ടെ​ന്ന് ക​ണ​ക്ക്. കേ​ര​ള​ത്തി​ൽ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്പി​ൽ നി​ൽ​ക്കു​ന്ന ജി​ല്ല വ​യ​നാ​ട​ണ്. പെ​രി​യാ​ർ പ​റ​ന്പി​കു​ളം ടൈ​ഗ​ർ ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ 7490 കാ​ട്ടാ​ന​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 936 ആ​ന​ക​ൾ വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ക​ടു​ത്ത വേ​ന​ലി​ലും ജ​ല ല​ഭ്യ​ത​യും വ​ന​ത്തി​ലെ പ​ച്ച​പ്പു​മാ​ണ് വ​യ​നാ​ട​ൻ വ​ന​ങ്ങ​ൾ് ആ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.
കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം മ​നു​ഷ്യ​നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വ​ർ​ഷം രാ​ജ്യ​ത്ത് അ​ന്പ​തി​നും എ​ഴു​പ​തി​നും ഇ​ട​യി​ൽ ആ​ന​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ആ​ന​ക​ൾ കാ​ര​ണം 300 നും 400 ​നും ഇ​ട​യി​ൽ ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 450 ല​ധി​കം നാ​ട്ടാ​ന​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്. കാ​ട്ടാ​ന​ക​ളു​മാ​യു​ള്ള മ​നു​ഷ്യ​ന്‍റെ സം​ഘ​ർ​ഷാ​വ​സ്ഥ വ​യ​നാ​ട​ൻ വ​നാ​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ നി​ത്യ​സം​ഭ​വ​മാ​കു​ന്പോ​ൾ അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​ദി​നം.