നാ​ലു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം
Wednesday, August 10, 2022 10:26 PM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ലു വ​യ​സു​കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​റ​ക്കാ​ട് സ്വ​ദേ​ശി നി​ശാ​ന്ദി​ന്‍റെ മ​ക​ൾ സ​രി​ത (നാ​ല്) ആ​ണ് മ​രി​ച്ച​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് വീ​ടി​ന് സ​മീ​പ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളും പോ​ലീ​സും വ​ന​പാ​ല​ക​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ സ​മീ​പ​ത്തെ മൈ​ന​ല​മ​ട്ടം ഗ്രാ​മ​ത്തി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തേ​യി​ല തോ​ട്ട​ത്തി​ൽ കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഉൗ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യെ ക​ടു​വ ക​ടി​ച്ചു കൊ​ണ്ടു പോ​യ​താ​കാ​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ണ്ട്. തേ​നാ​ട്ക​ന്പ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.