ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി: ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം 11 ന് ​ന​ൽ​കും
Tuesday, August 9, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി മൂ​ലം ഉ​ൻ​മൂ​ല​നം ചെ​യ്യ​പ്പെ​ട്ട പ​ന്നി​ക​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം 11 ന് ​രാ​വി​ലെ 10 ന് ​ക​ൽ​പ്പ​റ്റ മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും.
ജി​ല്ല​യി​ലെ മൂ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഏ​ഴ് ക​ർ​ഷ​ക​ർ​ക്കാ​യി 37,07,752 രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലും ത​വി​ഞ്ഞാ​ൽ, നെ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ക​ളി​ലു​മാ​യി 702 പ​ന്നി​ക​ളെ​യാ​ണ് ഉ​ൻ​മൂ​ല​നം ചെ​യ്യേ​ണ്ടി വ​ന്ന​ത്. ക​ൽ​പ്പ​റ്റ പി​ഡ​ബ്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ളെ മ​ന്ത്രി അ​നു​മോ​ദി​ക്കും.