ഭൂ​പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​രം: ജി​ല്ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Tuesday, August 9, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: മ​ല​യോ​ര മേ​ഖ​ല​യി​ലേ​യും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഭൂ​വി​ഷ​യ​ങ്ങ​ൾ പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. പു​തു​താ​യി നി​ർ​മി​ച്ച ചീ​രാ​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളെ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്പോ​ൾ വ​യ​നാ​ടി​ന് മു​ന്തി​യ പ​രി​ഗ​ണ​ന​യു​ണ്ടാ​കും. വ​യ​നാ​ട് കോ​ള​നൈ​സേ​ഷ​ൻ സ്ക്കീം (​ഡ​ബ്ല്യു​സി​എ​സ്) പ​ട്ട​യ വി​ഷ​യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ റ​വ​ന്യു സെ​ക്ര​ട്ട​റി​യേ​റ്റ് കൂ​ടി ന​ട​പ​ടി​യെ​ടു​ക്കും. ജി​ല്ല​യി​ലെ സ​ങ്കീ​ർ​ണ​മാ​യ പ​ല ഭൂ​പ്ര​ശ്ന​ങ്ങ​ളി​ലും ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട് എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. 2021 - 2022 ൽ 54,535 ​പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് പ​ട്ട​യം ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കൊ​ണ്ട് ര​ണ്ടാ​യി​ര​ത്തി​ലേ​റെ പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത് ച​രി​ത്ര​നേ​ട്ടം
കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ഭൂ​മി കൈ​വ​ശം വ​ച്ച​വ​ർ​ക്ക് രേ​ഖ​യു​ണ്ടാ​ക്കി ന​ൽ​കു​ന്ന​തി​ല​പ്പു​റം ഭൂ​പ​രി​ഷ്ക്ക​ര​ണ നി​യ​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ടു​ള​ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വ​രെ​യും ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു തു​ണ്ട് ഭൂ​മി​പോ​ലും ചൂ​ണ്ടി​ക്കാ​ണി​ക്കാ​നി​ല്ലാ​ത്ത മൂ​പ്പൈ​നാ​ടി​ലെ 72 കു​ടും​ബ​ങ്ങ​ളെ പ​ത്ത് സെ​ന്‍റ് ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കി​യ​ത്.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ അ​ട​ക്ക​മു​ള​ള റ​വ​ന്യു കേ​ന്ദ്ര​ങ്ങ​ളെ സ്മാ​ർ​ട്ടാ​കു​നു​ള​ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ല്ലേ​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പി​ടി​എ സ​മി​തി​ക​ൾ പോ​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് സ​മി​തി പോ​ലെ​യും വി​ല്ലേ​ജ് സ​മി​തി​ക​ൾ​ക്ക് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്ക​ണം. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ​മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ അ​ട​ക്ക​മു​ള​ള എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച എ​ബി​സി​ഡി പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ച​ട​ങ്ങി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, നെ​ൻ​മേ​നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​മ​ൽ ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്ര​യാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.