ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ല്ലു​വ​യ​ൽ യു​ണി​റ്റ് സ​മ്മേ​ള​ന​വും സ്നേ​ഹ സം​ഗ​മ​വും ന​ട​ത്തി
Tuesday, August 9, 2022 12:01 AM IST
ക​ല്ലു​വ​യ​ൽ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ല്ലു​വ​യ​ൽ യു​ണി​റ്റ് സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മു​ക്കാ​ട്ട്കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി.​സി. ജോ​യി അ​ധ്യ​ഷ​ത വ​ഹി​ച്ചു.
തു​ട​ർ​ന്ന് ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ന​ട​ത്തി. സെ​മി​നാ​റി​ന് അ​ഡ്വ. ജി​ജി നേ​തൃ​ത്വം ന​ൽ​കി.
വ​നാ​തി​ർ​ത്തി​യി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യ​മി​ച്ച് കാ​വ​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഫോ​റ​സ്റ്റ് വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം എ​ന്നു​ള്ള പ്ര​മേ​യം പാ​സാ​ക്കി.
അ​ടി​യ​ന്ത​ര​മാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ ക​ണ്ട് കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള നി​വേ​ദ​നം കൊ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി തോ​മ​സ് പു​ര​ക്ക​ൽ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.