മ​രം ദേ​ഹ​ത്ത് വീ​ണ് സ്ത്രീ ​മ​രി​ച്ചു
Monday, August 8, 2022 10:25 PM IST
ഗൂ​ഡ​ല്ലൂ​ർ: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​രം ക​ട​പു​ഴ​കി ദേ​ഹ​ത്ത് വീ​ണ് സ്ത്രീ ​തൊ​ഴി​ലാ​ളി മ​രി​ച്ചു. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ബാ​ർ​വു​ഡി​ന​ടു​ത്ത കെ​ല്ലി എ​സ്റ്റേ​റ്റ് സ്വ​ദേ​ശി സു​മ​തി​യാ​ണ് (48) മ​രി​ച്ച​ത്. തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​വ​യ​സ്ക​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കെ​ല്ലി സ്വ​ദേ​ശി മ​രു​ത​മ്മാ​ളി​നാ​ണ് (52) പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കെ​ല്ലി തേ​യി​ല എ​സ്റ്റേ​റ്റി​ൽ തേ​യി​ല ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് മ​രം​മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 3.30 നാ​ണ് സം​ഭ​വം. സു​മ​തി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. ഭ​ർ​ത്താ​വ്: അ​റു​മു​ഖം. മ​ക്ക​ൾ: വി​ഗ്നേ​ശ്വ​ര​ൻ, സു​ക​ന്യ.