മി​ഷ​ൻ​ലീ​ഗ് ഛായ ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് നീ​ല​ഗി​രി മേ​ഖ​ല​യി​ൽ സ്വീ​ക​ര​ണം
Monday, August 8, 2022 12:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മി​ഷ​ൻ​ലീ​ഗ് ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് നീ​ല​ഗി​രി മേ​ഖ​ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക​യ്യൂ​ന്നി ഫാ​ത്തി​മ​മാ​ത ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ നീ​ല​ഗി​രി റീ​ജ​ണ​ൽ വി​കാ​രി ഫാ.​വി​ൻ​സ​ന്‍റ് ക​ള​പ്പു​ര ഛായാ​ചി​ത്രം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ നീ​ല​ഗി​രി മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ഡ പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​മ​നോ​ജ് അ​ന്പ​ല​ത്തു​ങ്ക​ൽ, രൂ​പ​ത ജോ.​സെ​ക്ര​ട്ട​റി ലി​ബി​യ പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല ജോ.​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡാ​നി​യ എം​എ​സ്എം​ഐ, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ എ​സ്ച്ച്, അ​യ​ന റാ​ത്ത​പ്പി​ള്ളി, മി​ഥു​ൽ ക​ല്ലു​മാ​ടി, ഫ്രാ​ങ്ക്ളി​ൻ തോ​ട്ടു​ങ്ക​ര, അ​ല​ൻ പ​ടി​ഞ്ഞാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.