ഡീ​സ​ൽ ക്ഷാ​മം: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളി​ൽ അ​ധി​ക​വും മു​ട​ങ്ങി
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: ഡീ​സ​ൽ ക്ഷാ​മം മൂ​ലം ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ അ​ധി​ക​വും സ​ർ​വീ​സ് മു​ട​ക്കി. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ 60 ബ​സു​ക​ളി​ൽ നാ​ലു ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ അ​ട​ക്കം 20 എ​ണ്ണം മാ​ത്ര​മാ​ണ് ഓ​ടി​യ​ത്.
ബ​ത്തേ​രി ഡി​പ്പോ​യി​ലെ 60 ബ​സു​ക​ളി​ൽ 40 എ​ണ്ണം നി​ർ​ത്തി​യി​ട്ടു. ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ​നി​ന്നു 25 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്താ​നാ​യ​ത്. ബ​സു​ക​ളു​ടെ കു​റ​വ് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ​യ​ട​ക്കം ബാ​ധി​ച്ചു.

മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഓ​ടി​ച്ച​താ​യി പ​രാ​തി

പ​ന്ത​ല്ലൂ​ർ: ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഓ​ടി​ച്ച​താ​യി പ​രാ​തി. ഡ്രൈ​വ​ർ ഗ​ണേ​ഷ​നാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ചേ​ര​ന്പാ​ടി ടൗ​ണി​ലൂ​ടെ ബ​സ് ഓ​ടി​ച്ച​ത്. ബ​സ് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ചെ​രി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ചു. ബ​സ് നി​ർ​ത്താ​ൻ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​പ്പോ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. പി​ന്നീ​ട് മ​റ്റൊ​രു ഡ്രൈ​വ​ർ എ​ത്തി​യാ​ണ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​ത്. താ​ളൂ​രി​ൽ നി​ന്ന് രാ​ത്രി ഒ​ന്പ​തി​ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.