പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ കു​ടും​ബ​സം​ഗ​മം
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കു​ടും​ബ സം​ഗ​മം ’സ്നേ​ഹ​ക്കൂ​ട്ട്’ എ​ന്ന പേ​രി​ൽ ന​ട​ത്തി. ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൾ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​തി​മ​ത ഭേ​ദ​മ​ന്യേ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ​വ​രു​ടെ ല​ക്ഷ്യം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഫൗ​ണ്ടേ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ഹ്ര​സ്വ വി​ഡി​യോ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, മ​ണി​ക്കു​ട്ടി എ​സ്. പി​ള്ള, എം. ​അ​ബ്ദു​ൾ​മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച വ​നി​താ സം​രം​ഭ​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ സി​ന്ധു അ​രി​മു​ള​യെ ആ​ദ​രി​ച്ചു. ടി.​പി. യൂ​നു​സ് സ്വാ​ഗ​ത​വും സി.​കെ. സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.