പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ: അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നു ഡി​എം​ഒ
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
ജ​ല, ജ​ന്തു, വാ​യു, പ്രാ​ണി ജ​ന്യ രോ​ഗ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, വ​യ​റി​ള​ക്കം, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം, വൈ​റ​ൽ പ​നി​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ള​യ​ത്തി​ന് അ​നു​ബ​ന്ധ​മാ​യി അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്ന രോ​ഗ​ങ്ങ​ൾ.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാ​വ​രും മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്ക​ണം. ഇ​തി​ലൂ​ടെ വി​വി​ധ​ത​രം വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​കും. തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.