ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ: ഷ​ട്ട​റു​ക​ൾ ഇ​ന്നു രാ​വി​ലെ എ​ട്ടി​നു തു​റ​ക്കും
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഇ​ന്നു രാ​വി​ലെ എ​ട്ടി​നു തു​റ​ക്കും. ഇ​തി​നു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത പു​റ​പ്പെ​ടു​വി​ച്ചു. ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തോ​ടെ സെ​ക്ക​ൻ​ഡി​ൽ ഏ​ക​ദേ​ശം 35 ഘ​ന​മീ​റ്റ​ർ വെ​ള്ളം പു​റ​ത്തേ​ക്കു ഒ​ഴു​കും. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മൂ​ന്നാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ൽ​കി​യി​രു​ന്നു.

കെ​എ​സ്ഇ​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കു​റ്റ്യാ​ടി ഓ​ഗ്‌​മെ​ന്‍റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ​യ്ക്കു സ​മീ​പ​ത്തെ ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ. 62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. 773.50 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​ല നി​ര​പ്പ്. 774 മീ​റ്റ​റാ​ണ് റി​സ​ർ​വോ​യ​റി​ന്‍റെ അ​പ്പ​ർ റൂ​ൾ ലെ​വ​ൽ. ജ​ല​നി​ര​പ്പ് 744 മീ​റ്റ​ർ എ​ത്തു​ന്ന മു​റ​യ്ക്കു സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു കെ​എ​സ്ഇ​ബി ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നു.

2005ലെ ​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് നി​യ​മ​ത്തി​ലെ 30, 34 വ​കു​പ്പു​ൾ പ്ര​കാ​ര​മാ​ണ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്നു ദി​വ​സം 12.43 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് അ​ണ​യി​ലേ​ക്കു ഒ​ഴു​കു​ന്ന​ത്. ബാ​ണാ​സു​ര​ൻ​മ​ല​യ​ടി​വാ​ര​ത്ത് ക​ബ​നി​യു​ടെ കൈ​വ​ഴി​യാ​യ ക​ര​മാ​ൻ​തോ​ടി​നു കു​റു​കെ​യാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ. 775.60 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ.

വൈ​കീ​ട്ട് ആ​റി​നും പു​ല​ർ​ച്ചെ ആ​റി​നും ഇ​ട​യി​ൽ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്ത​രു​ത്, വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തി​നു മു​ന്പു പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണം, സ​മീ​പ​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, ത​ഹി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​രെ വി​വ​രം ഫോ​ണി​ൽ അ​റി​യി​ക്ക​ണം, വെ​ള്ളം പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്പോ​ൾ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ത​യു​ന്ന​തി​നു ഡാം ​സേ​ഫ്റ്റി ച​ട്ട​പ്ര​കാ​ര​മു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം, സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​നി​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ഡി​ഡി​എം​എ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഉ​ത്ത​ര​വ്. ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ന​ലെ ഡാം ​സ​ന്ദ​ർ​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ ബാ​ണാ​സു​ര ക​ണ്‍​ട്രോ​ൾ ഷാ​ഫ്റ്റ് ഭാ​ഗ​ത്തു 104.2 മി​ല്ലി മി​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ശ​ക്തി ജി​ല്ല​യി​ൽ പൊ​തു​വെ കു​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ വൈ​ത്തി​രി സു​ഗ​ന്ധ​ഗി​രി​യി​ൽ 123.4 മി​ല്ലി മീ​റ്റ​ർ മ​ഴ പെ​യ്തു. ക​ള്ളാ​ടി-140.4 മി​ല്ലി മീ​റ്റ​ർ, കാ​ട്ടി​ക്കു​ളം-41.4, പു​ത്തു​മ​ല-59.4, മു​ള്ള​ൻ​കൊ​ല്ലി-29, തൃ​ക്കൈ​പ്പ​റ്റ-72.2, തൃ​ശി​ലേ​രി-63.3, ചെ​ന്ന​ലോ​ട്-79, മീ​ന​ങ്ങാ​ടി-43, ല​ക്കി​ടി-118.2, ചെ​ത​ല​യം പു​ക​ല​മാ​ളം-32 മി​ല്ലി മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ചി​ല ഇ​ട​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ​യു​ടെ അ​ള​വ്.