ബാ​ണാ​സു​ര അ​ണ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു
Sunday, August 7, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ​യ്ക്ക​ടു​ത്തു​ള്ള ബാ​ണാ​സു​ര​സ​സാ​ഗ​ർ അ​ണ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. റി​സ​ർ​വോ​യ​റി​ൽ ജ​ല നി​ര​പ്പ് 773.1 മീ​റ്റ​ർ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ധി​ക​ജ​ലം പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്ന​തി​നു​ള്ള ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​ണി​ത്.

ജ​ല​നി​ര​പ്പ് 773.5 മീ​റ്റ​റാ​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 768.6 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. 774 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​പ്പ​ർ റൂ​ൾ ലെ​വ​ൽ. 775.60 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ അ​ണ​യു​ടെ ക​ണ്‍​ട്രോ​ൾ ഷാ​ഫ്റ്റ് ഭാ​ഗ​ത്തു 159.40 മി​ല്ലി മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്നു ദി​വ​സം 12.43 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് അ​ണ​യി​ലേ​ക്കു ഒ​ഴു​കു​ന്ന​ത്.

ബാ​ണാ​സു​ര​ൻ മ​ല​യ​ടി​വാ​ര​ത്ത് ക​ബ​നി​യു​ടെ കൈ​വ​ഴി​യാ​യ ക​ര​മാ​ൻ​തോ​ടി​നു കു​റു​കെ​യാ​ണ് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ. 61.44 ച​തു​ര​ശ്ര കി​ലോ മീ​റ്റ​റാ​ണ് വൃ​ഷ്ടി​പ്ര​ദേ​ശം. ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ മ​ണ്ണ​ണ​യാ​ണ് ഇ​ത്. 170.75 എം​സി​എം വെ​ള്ള​മാ​ണ് നി​ല​വി​ൽ അ​ണ​യി​ലു​ള്ള​ത്.

കാ​രാ​പ്പു​ഴ അ​ണ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 758.25 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു ജ​ല നി​ര​പ്പ്. 763 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്നു സെ​ക്ക​ൻ​ഡി​ൽ 12.2351 ഘ​ന മീ​റ്റ​ർ വെ​ള്ള​മാ​ണ് അ​ണ​യി​ൽ എ​ത്തു​ന്ന​ത്. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റി മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി 12.23 ഘ​ന​മീ​റ്റ​ർ വെ​ള്ളം ഒ​ഴു​ക്കു​ന്നു​ണ്ട്. ക​ബ​നി ന​ദി​യു​ടെ കൈ​വ​ഴി​യാ​ണ് കാ​രാ​പ്പു​ഴ. വാ​ഴ​വ​റ്റ​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ അ​ണ. 62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് വൃ​ഷ്ടി​പ്ര​ദേ​ശം.

ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ചു. റി​സ​ർ​വോ​യ​റി​ൽ ജ​ല​വി​താ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന മ​ഴ​യു​ടെ തീ​വ്ര​ത​യ​നു​സ​രി​ച്ച് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നു സ​മ​യം തീ​രു​മാ​നി​ക്കും. രാ​ത്രി തു​റ​ക്കി​ല്ല.

എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ജി​ല്ലാ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ജോ​യി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. ബാ​ണാ​സു​ര​സാ​ഗ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എം.​സി. ബാ​ബു​രാ​ജ്, അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.