തീ​ര​ദേ​ശ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കോ​ഴി​ക്കോ​ട് രൂ​പ​ത സി​എ​ൽ​സി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Sunday, August 7, 2022 12:36 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത തീ​ര​ദേ​ശ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് സി​എ​ൽ​സി കോ​ഴി​ക്കോ​ട് രൂ​പ​ത ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ക​ട​ൽ ക്ഷോ​ഭം കാ​ര​ണം ഭ​വ​ന​ര​ഹി​ത​രാ​യ തീ​ര​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും, ഷെ​ഡു​ക​ളി​ലും, ഗോ​ഡൗ​ണു​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് രൂ​പ​ത സി​എ​ൽ​സി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ബി​ഷ​പ് വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മോ​ൺ. ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, മോ​ൺ. വി​ൻ​സെ​ന്‍റ് അ​റ​ക്ക​ൽ, ഡോ. ​ജെ​റോം ചി​ങ്ങ​ന്ത​റ, ഫാ. ​ടോ​ണി, ഫാ. ​പോ​ൾ പേ​ഴ്‌​സി, ഫാ. ​വി​മ​ൽ, ഡ​ഗ്ല​സ് ലി​യോ, റോ​സ്‌​ബെ​ല്ല റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.