പു​ത്തു​മ​ല, ക​വ​ള​പ്പാ​റ ദു​ര​ന്തം: പ്ര​കൃ​തി സ​മി​തി അ​നു​സ്മ​ര​ണം നാ​ളെ
Sunday, August 7, 2022 12:36 AM IST
ക​ൽ​പ്പ​റ്റ: പു​ത്തു​മ​ല, ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രെ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​നു​സ്മ​രി​ക്കു​ന്നു. പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക ദി​ന​മാ​യ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വ​യ​നാ​ട് പ്ര​സ് ക്ല​ബ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ.​പി. ചാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

റി​ട്ട.​ജി​ല്ലാ മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ്, ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി മേ​ധാ​വി സി.​കെ. വി​ഷ്ണു​ദാ​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഭൂ​വി​നി​യോ​ഗം, ദു​ര​ന്ത സാ​ധ്യ​ത​ക​ൾ, കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി, പു​ന​ര​ധി​വാ​സം എ​ന്നി​വ ഭ​ര​ണ​ത​ല​ത്തി​ൽ വേ​ണ്ട​വി​ധം പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ​പോ​കു​ന്ന​തു യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നു സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.