പി​ക്ക​പ്പ് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം
Sunday, August 7, 2022 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ൽ ​നാ​യ്ക്കെ​ട്ടി​ക്കു സ​മീ​പം പി​ക്ക​പ്പ് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ പ​ക​ലാ​ണ് സം​ഭ​വം. ഇ​രു വാ​ഹ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു പ​രി​ക്കി​ല്ല. അ​പ​ക​ടം അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. പോ​ലീ​സ് എ​ത്തി​യാ​ണ് ത​ട​സം നീ​ക്കി​യ​ത്. ക​ർ​ണാ​ട​ക​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു പി​ക്ക​പ്പ് ജീ​പ്പ്. കൊ​ല്ല​ത്തേ​ക്കു​ള്ള അ​രി​യു​മാ​യി വ​രി​ക​യാ​യി​രു​ന്നു ലോ​റി.